
ചെങ്ങന്നൂർ: മുതിർന്ന സിപിഐ നേതാവ് ആലാ പെണ്ണുക്കര കോയിത്തറയിൽ കെഎം ചന്ദ്ര ശർമ്മ (84) അന്തരിച്ചു. സംസ്കാരം നടത്തി.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം,
ജനയുഗം ദിനപത്രം എക്സിക്യൂട്ടീവ് എഡിറ്റർ,
ജില്ല കൗൺസിൽ അംഗം, ആലാ പഞ്ചായത്ത് പ്രസിഡൻ്റ്, പാർട്ടി സ്കൂൾ പ്രിൻസിപ്പാൾ, പി ആൻഡ് ടി എംപ്ലോയിസ് യൂണിയൻ ജില്ല സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
സതേൺ റയിൽവേയിലും , പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് വകുപ്പിലും ഉദ്യോഗസ്ഥനായിരുന്നു.
പാർട്ടി നിർദ്ദേശപ്രകാരം ജോലി രാജി വെച്ച്
പൂർണ്ണ സമയ പ്രവർത്തകനായി
എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയമായ
സംഭാവനകൾ നൽകി ആംഗലേയ സാഹിത്യ നായകർ , മാർക്സ്, എംഗൽസ്, ലെനിൻ എന്നിവരുടെ ജീവചരിത്രങ്ങൾ ഉൾപ്പടെ ഒരു ഡസനിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
ഭാര്യ : മഹേശ്വരി അമ്മ ( ആലാ പഞ്ചായത്ത് മുൻ അംഗം)
മക്കൾ : സ്നേഹേഷ് ബാബു (ഡൽഹി), സ്നേഹ
ശ്രീ (അധ്യാപിക, എസ് ഡി വി ഹൈസ്കൂൾ ആലപ്പുഴ)
മരുമക്കൾ: അരുണ (ഡൽഹി), എം കെ രാജേഷ് (സിഐ, ഗാന്ധി നഗർ , കോട്ടയം).











